Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകല കുവൈത്ത് എം.ടി...

കല കുവൈത്ത് എം.ടി സാഹിത്യ പുരസ്‌കാരം ജോസഫ് അതിരുങ്കലിന്

text_fields
bookmark_border
കല കുവൈത്ത് എം.ടി സാഹിത്യ പുരസ്‌കാരം ജോസഫ് അതിരുങ്കലിന്
cancel

കുവൈത്ത് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൻെറ ഭാഗമായി ജി.സി.സിയിലെ എഴുത്തുകാർക്ക് ഏർപ്പെടുത്തിയ പ്രഥമ എം.ടി സാഹിത്യ പുരസ്‌കാരം സൗദി അറേബ്യയിൽ നിന്നുള്ള എഴുത്തുകാരൻ ജോസഫ് അതിരുങ്കലിന്. 'ഗ്രിഗർ സാംസയുടെ കാമുകി' എന്ന കഥാസമാഹാരമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.

അശോകൻ ചരുവിൽ, അഷ്ടമൂർത്തി, വി.ഡി.പ്രേമപ്രസാദ് എന്നിവർ അംഗങ്ങളായുള്ള ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. 50000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. ഏപ്രിൽ 24, 25 തീയതികളിൽ കുവൈത്തിൽ നടക്കുന്ന കലാ കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പുരസ്‌കാരം സമ്മാനിക്കും.

പത്തനംതിട്ട ജില്ലയിലെ അതിരുങ്കലില്‍ ജനിച്ച ജോസഫിന്റെ എഴുത്തുകാരന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നീ നിലകളിൽ പ്രശസ്തനാണ്. അദ്ദേഹത്തിൻറെ അഞ്ചാമത്തെ കഥാ സമാഹരമാണ് 'ഗ്രിഗർ സാംസയുടെ കാമുകി.'

രണ്ടരപതിറ്റാണ്ടായി റിയാദില്‍ സപ്ലൈ ചെയിന്‍ മാനേജരായി ജോലി ചെയ്ത് വരികയാണ്.

Show Full Article
TAGS:literary award 
News Summary - Joseph Athirumkal wins Kala Kuwait MT Literary Award
Next Story