വെട്ടത്തുനാടിന്റെ കഥയും ചരിത്രവുമായി എം.എം. അബ്ദുസ്സലാം
text_fieldsപുസ്തകത്തിന്റെ കവർ, എം.എം. അബ്ദുസ്സലാം
താനൂർ: ‘ചക്ക തിന്നാൻ താനൂരിലേക്ക്’ എന്ന പേരിൽ താനൂർ ദേശചരിത്രം രചിച്ച് ശ്രദ്ധേയനായ എം.എം. അബ്ദുസ്സലാമിന്റെ രണ്ടാമത്തെ പ്രാദേശിക ചരിത്ര രചനയായ ‘വെട്ടത്തുനാട് അഥവാ താനൂർ സ്വരൂപം, കഥയും ചരിത്രവും’ നാളെ പ്രകാശനം ചെയ്യും. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ബ്രിട്ടീഷ് അധിനിവേശമാരംഭിക്കുന്നതു വരെ താനൂർ കേന്ദ്രമായി ഭരണം നടത്തിയിരുന്ന വെട്ടത്തുനാട് എന്നറിയപ്പെട്ടിരുന്ന താനൂർ സ്വരൂപത്തിന്റെ ചരിത്രത്തിലേക്കും താന്നിയൂർ എന്നും താനൂരെന്നും അറിയപ്പെടുന്ന ദേശത്തിന്റെ രൂപപ്പെടലുകളിലേക്കും വികാസപരിണാമങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് കൃതി.
തിങ്കളാഴ്ച വൈകുന്നേരം നാലിന് താനൂർ ഐ.സി.എച്ച് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യ പ്രകാശനം നിർവഹിക്കും. യുവ ചരിത്രകാരനും ഇസ്ലാഹുൽ ഉലൂം അറബിക് കോളജ് സിവിലൈസേഷണൽ സ്റ്റഡീസ് വിഭാഗം മേധാവിയുമായ ബാസിത് ഹുദവി പുസ്തകം ഏറ്റുവാങ്ങും. താനൂർ ഐ.സി.എച്ച് സ്കൂളിലെ മുൻ അധ്യാപകനാണ് ഗ്രന്ഥകാരൻ. അധ്യാപികയായ നദീറയാണ് ഭാര്യ. സഹൽ, സുഹൈൽ, അസ്ലഹ് എന്നിവരാണ് മക്കൾ.