കവിതകളും കഥയുമുണ്ടാക്കി വായനോത്സവം കൊടിയേറി
text_fieldsപന്തല്ലൂർ ജി.എൽ.പി സ്കൂളിലെ വായനോത്സവവും വിദ്യാരംഗം കലാസാഹിത്യ വേദിയും ബാല സാഹിത്യകാരൻ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേരി: കൂട്ടുചേർന്ന് കഥയുണ്ടാക്കിയും പാട്ടുകൾ കെട്ടിയുണ്ടാക്കി പാടിയും പുസ്തകങ്ങൾ പരിചയപ്പെട്ടും വായനോത്സവം കൊടിയേറി. അക്ഷരമരങ്ങളുയർത്തിയും അക്ഷരത്തെപ്പികളണിഞ്ഞുമാണ് കുട്ടികൾ വായനാവാരത്തെ വരവേറ്റത്. പന്തല്ലൂർ ജി.എൽ.പി സ്കൂളിലെ വായനോത്സവവും വിദ്യാരംഗം കലാസാഹിത്യ വേദിയും ബാല സാഹിത്യകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. കവിതകളും കഥകളും എഴുതുന്നതിൽ കുട്ടികൾക്ക് പരിശീലനം നൽകി.
പ്രധാനാധ്യാപിക കെ.എസ്. മിനി അധ്യക്ഷത വഹിച്ചു. എൻ.പി. സുജേഷ്, എസ്.വി. മുരുകേശൻ, വിദ്യാർഥികളായ ഐസിൻ റാഷിദ്, മുഹമ്മദ് ഫാക്കിഹ്, ശ്രേയ ചന്ദ്ര, ഏംഗൽസ് അമന്ദ്, ശിവന്യ, അനുരാഗ്, മിൻഷ, മുഹമ്മദ് റസ്ലാൻ, ഫാത്തിമ നഷ്വ, ഫാത്തിമ ജിൻഷ, മുഹമ്മദ് ഹിഷാം, ഷഹിൻ ഷാ എന്നിവർ സംസാരിച്ചു.
വിദ്യാരംഗം കോഡിനേറ്റർ സി.കെ. സവിത സ്വാഗതവും എസ്.എം.സി ചെയർമാൻ ജസീൽ നന്ദിയും പറഞ്ഞു. ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിക്ക് പുസ്തകം സമ്മാനം, വൃക്ഷത്തൈ സമ്മാനം പദ്ധതികൾക്ക് സ്കൂളിൽ തുടക്കമായി. ഏംഗൽസ് അമന്ദ്, മുഹമ്മദ് ഷാദിൽ എന്നിവരിൽ നിന്ന് പിറന്നാൾ പുസ്തകവും വൃക്ഷത്തൈകളും സ്കൂളിനു വേണ്ടി എം. കുഞ്ഞാപ്പ ഏറ്റുവാങ്ങി. ടി. തസ്ലീന, പി. രേഷ്മ, ഷിജു പുത്തലത്ത് തുടങ്ങിയർ നേതൃത്വം നൽകി.