Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2025 9:30 AM GMT Updated On
date_range 2025-06-22T15:00:35+05:30നീലപ്പച്ചകൾ
text_fieldsഒരു മഴു കൊണ്ട്
നിന്റെ പച്ചയും
ഒരമ്പു കൊണ്ട്
എന്റെ നീലയും
വെട്ടിമാറ്റുമ്പോൾ
ചോദ്യത്തിനുത്തരമായി
അവർ
പുതുനാമ്പുകളെ
ചൂണ്ടിക്കാണിക്കും.
നിലം പതിച്ച എന്നെ നോക്കി
കാട്ടുകിളികൾ കരയുമ്പോൾ,
വാർത്തകളിൽ
പച്ചസമരം
കത്തും.
പുസ്തകങ്ങൾ ചരിത്രമെഴുതും.
പാഠപുസ്തകത്തിലെ
പുതിയ സിലബസ്സിൽ
പ്രകൃതിയും
ഹൃദയവും
അലിവും
നിറയുമ്പോൾ
മഴുവും അമ്പും
മറവിൽ വെച്ച്
അവർ
ഹരിതാഭയെന്ന് നിന്നെയും
നീലക്കുയിലെന്ന്
എന്നെയും
വെറുതേ വിളിക്കും.
Next Story