Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightത​ല​വി​ധി

ത​ല​വി​ധി

text_fields
bookmark_border
ത​ല​വി​ധി
cancel
Listen to this Article

അ​ത​ങ്ങ​നെ​യാ​ണ്,

വ​ലി​യൊ​രു ചു​റ്റ​ള​വി​ൽ നി​ന്നും ചു​രു​ങ്ങി​ച്ചു​രു​ങ്ങി

ചെ​റു​കു​ഴി​യി​ലേ​ക്കൊ​രു സ​ന്നി​വേ​ശം.

അ​ത​ങ്ങ​നെ​യാ​ണ്, ആ​കാ​ശം ഒ​ന്നാ​ണെ​ങ്കി​ലും

ചി​ല​ർ മാ​ത്രം മു​ന്നി​ൽ പ​റ​ക്കും

ഒ​രു പ​ക്ഷി വ​ഴി​മാ​റി​യാ​ൽ മു​ഴു​വ​ൻ കൂ​ട്ട​വും വ​ഴി തെ​റ്റും.

അ​ത​ങ്ങ​നെ​യാ​ണ്, ആ​രം​ഭ​ത്തി​ൽ ഒ​രു വൃ​ക്ഷ​മാ​കും,

എ​ല്ലാ​വ​ർ​ക്കും ത​ണ​ൽ ന​ൽ​കും,

പി​ന്നീ​ട് ശാ​ഖ​ക​ൾ ത​മ്മി​ൽ നി​ഴ​ൽ പി​ടി​ക്കു​മ്പോ​ൾ

ചി​ല ഇ​ല​ക​ളി​ൽ വെ​ളി​ച്ചം പോ​ലും വീ​ഴി​ല്ല.

അ​ത​ങ്ങ​നെ​യാ​ണ്, ഒ​രു കോ​ണി​ലെ ചു​വ​രു​ക​ൾ ക​ന​പ്പെ​ടു​മ്പോ​ൾ

ഭാ​രം ഒ​രു ദി​ശ​യി​ലേ​ക്ക് വ​ഴു​തും.

അ​ത​ങ്ങ​നെ​യാ​ണ്, ഒ​രേ തി​ര​മാ​ല​യി​ൽ തു​ട​ങ്ങു​ന്ന യാ​ത്ര​യി​ൽ

ചി​ല ക​ര​ക​ളെ മാ​ത്രം തി​ര​ക​ൾ ഏ​റ്റു​വാ​ങ്ങും. മ​റ്റു​ള്ള​വ​യെ വി​ട്ടു​ക​ള​യും.

ജീ​വി​ത​ത്തി​നും വാ​ക്കു​ക​ൾ​ക്കും ഒ​രേ ശൈ​ലി, ഒ​രേ ദി​ശ, ഒ​രേ ത​ല​ക്കെ​ട്ട്,

അ​തെ, ജീ​വി​തം ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്.

Show Full Article
TAGS:poems Qatar News gulf news malayalam literary 
News Summary - poem
Next Story