Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമനസ്സ്

മനസ്സ്

text_fields
bookmark_border
മനസ്സ്
cancel

അലമാര പോലെയാണ്

പുതിയതും പഴയതുമുണ്ടാകും

നിറമുള്ളതും മങ്ങിയതും കാണാം

എത്ര അടുക്കി വെച്ചാലും

താളം തെറ്റിപ്പോകുന്നു.

വേണ്ടാത്തതെത്ര ഒഴിവാക്കാൻ ശ്രമിച്ചാലും

പിന്നെയും ചിലതൊക്കെ

കടന്നുകൂടുന്നു.

ആരും കാണാതെ ഒളിപ്പിച്ച് വെച്ചവയെ

ഇടക്കിടെ എടുത്തുനോക്കും.

നന്നാക്കി വെക്കണം

എന്ന് ചിന്തിക്കുമ്പോൾ

പിന്നെയാവാമെന്നാകും

എന്നിട്ട്

എല്ലാം കൂടി വാരിവലിച്ചിട്ട്

വാതിൽ നന്നായൊന്ന്

കൊട്ടിയടക്കും.

Show Full Article
TAGS:poem literature 
News Summary - poem
Next Story