Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഞാൻ പാറ്റ

ഞാൻ പാറ്റ

text_fields
bookmark_border
ഞാൻ പാറ്റ
cancel

ഇരുട്ടാണ് മേൽവിലാസം

ഭിത്തിയിലെ വിള്ളലാണെന്‍റെ രാജ്യം

ദിനോസറുകൾക്കുമുമ്പേ ജനിച്ച പൂർവികർ

ലോകത്തിനൊരേയൊരു സാക്ഷി

വിശന്നാൽ കടലാസു പോലുമാഹാരം

തലപോയാലും ജീവൻ പോവില്ല

നിങ്ങളെന്നെ അഴുക്കെന്നു വിളിക്കും

ഞാൻ നിങ്ങളെ ഭയമെന്നു വായിക്കും

നിങ്ങളുടെ ലോകത്ത്

ഞങ്ങൾക്ക് വിചാരണയില്ല

കണ്ടുമുട്ടുന്നോരോ നിമിഷവും

വധശിക്ഷയാണ്.

ഞാൻ മരിക്കുമ്പോൾ

ഇരുട്ട് ആയിരം കാലൊച്ചകളെ പ്രസവിക്കും

നിങ്ങൾ മരിച്ചവരെ എണ്ണുമ്പോൾ

ഞാൻ തിരിച്ചുവരുന്നവരെ എണ്ണുന്നു

നിങ്ങൾ ജയിക്കുന്നതു ഒരു രാത്രി മാത്രം

ഞങ്ങളോ കാലങ്ങളത്രയും !

പ്രതിഷേധമെന്‍റെ രാഷ്ട്രീയം

അതിജീവനമെന്‍റെ പാരമ്പര്യം !!

Show Full Article
TAGS:poem literature 
News Summary - poem
Next Story