Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2025 5:22 AM GMT Updated On
date_range 2025-04-25T10:52:32+05:30കവിത ; നിലച്ച ഘടികാരം
text_fieldsഎന്റെ ദിനചര്യകൾക്ക്
സാക്ഷിയായിരുന്നു
ഘടികാരം.
ഭൂത ഭാവി
വർത്തമാനങ്ങൾ
പറഞ്ഞ് അത്
നിറുത്താതെ
കരഞ്ഞുകൊണ്ടിരുന്നു.
എന്നോ അത്
നിലച്ചുപോയി.
നിലച്ച ക്ലോക്കിന്റെ
നാവറത്ത്
നടുവഴിയിൽ
ഇട്ടിരിക്കുന്നു.
അതിന്റെ
സൂചികളിൽ കുരുങ്ങി
ഇനിയൊരു
ചലനവും കാത്ത്
എന്റെ
മനസ്സുണർന്നിരിക്കുന്നു.
Next Story


