രണ്ട് കവിതകൾ
text_fieldsവിഷാദ ഋതുക്കൾ
എന്റെ സ്വപ്നഋതുക്കളെ
ഊമ്പിയെടുത്ത
മുളയുടെ ചെറുസുഷിരങ്ങൾ
ഒരു പാട്ടായ്
പല കാലങ്ങളിലേക്ക് പടർന്നൊഴുകുന്നു.
ഒരിക്കൽ പോലും
പൂവിടാത്ത മരത്തെ നോക്കി
ആളുകൾ
പൂമരമെന്ന് വിളിക്കുന്നു.
വെയിലുമ്മയാൽ
തളിർത്ത മരം മാത്രം
ഇന്നു പെയ്ത മഴയിൽ
ഇലകളടർത്തുന്നു.
പതിയെ... പതിയെ...
പൂക്കളെ ഇറുത്തു മാറ്റുന്നു.
പാട്ടിനു പിന്നാലെ
ഹൃദയത്തിനേറ്റ മുറിവിൽനിന്നും
കിനിഞ്ഞിറ്റുന്ന ചോരകൊണ്ട്
ഞാൻ,
നിന്നെ മാത്രം വരക്കുന്നു.
വസന്തം
കുളിരണിഞ്ഞ പരാഗവെൺമയിൽ
പറന്നിറങ്ങുമ്പോൾ
ഒരു പാട്ട് നിന്നെ തൊടുന്നു.
ആ പാട്ടിനു പിന്നാലെ...
നീ, എന്നിലേക്കും
ഞാൻ, നിന്നിലേക്കും... യാത്രപോവുന്നു.
അപ്പോൾ,
നമ്മൾക്കിടയിൽ
പെറ്റുപെരുകിയ വാക്കുകൾ മാത്രം
അമീബയെ പോലെ.
നോക്കൂ,
നീ മാത്രമായിരുന്നപ്പോൾ...