Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമരുഭൂ മഴ

മരുഭൂ മഴ

text_fields
bookmark_border
മരുഭൂ മഴ
cancel

മരുഭൂമിയിലെ മഴകാക്കുന്ന

വേഴാമ്പൽ

കേരളത്തിലേക്കു ചിറകടിക്കുന്നത്

മൺസൂൺ മഴയിൽ

കുളിർന്നു പാറാനാണ്

അത്യുഷ്‌ണത്തിൽ വരണ്ട

അവളുടെ മനസ്സപ്പോൾ

ഗിരിശൃംഖങ്ങളിൽ തപസ്സിരിക്കുന്ന

താപസേൻറതുപോൽ

സ്വർഗ്ഗഭൂമികയെ പുൽകും

മഴയിൽ ജനിച്ച് മഴയിൽ വളർന്ന്

മഴയിൽ ഒടുങ്ങുന്ന ജീവിതമാവും

പ്രവാസത്തിലേക്കു പറിച്ചു നടുമ്പോൾ

ഒടുവിൽ അവൾക്കു മഴ!

അല്ലെങ്കിലും, സ്വച്ഛതയെ

ഇനി മഴയെന്നു മൊഴിമാറ്റം

ചെയ്യാമല്ലോ അല്ലേ?!

Show Full Article
TAGS:gulf madhyamam poem malayalam literature 
News Summary - Rain in the Desert
Next Story