Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2026 5:37 AM GMT Updated On
date_range 12 May 2026 5:37 AM GMTശരവർഷം
text_fieldsദിക്കറിയാതെ ദിനമറിയാതെ..
നിൽപ്പൂ ഞാനീ മണ്ണിലിന്നും
ശരവർഷങ്ങളാൽ
വിണ്ണിെൻറ മാറിൽ -
ഉയരുന്ന ജീവെൻറ തീജ്വാലകൾ
ചിന്നിച്ചിതറുമീ മക്കൾതൻ ദേഹം
മനസ്സിനു നോവായ് മാറിടുന്നു.
യുദ്ധക്കുരുതിയിൽ മാനവർക്കിന്നും
നഷ്ടബോധത്തിൻ
നൊമ്പരപ്പാടുകൾ.
ഒരുമയുടെ കെട്ടുകൾ പൊട്ടിത്തകരുന്നു
തമ്മിൽത്തമ്മിലായ് പൊരുതുന്നു മർത്ത്യർ
പഴമതൻ പുണ്യം പകൽ പോലെ സത്യം.
പുതുയുഗത്തിൽ ശരവർഷമില്ലാ
മനസ്സുകൾ പിറക്കട്ടെയോരോ
മനതാരിലും
Next Story


