കുട്ടപ്പന് മണ്ണും പുസ്തകവും ജീവൻ
text_fieldsകുട്ടപ്പൻ വായനയില്‍
അമ്പലപ്പുഴ: കർഷകത്തൊഴിലാളിയായ പി.ടി. കുട്ടപ്പന് മണ്ണുപോലെ പ്രിയമാണ് പുസ്തകങ്ങളും. പാടത്തും പറമ്പിലും പണിക്ക് പോകുന്ന ഇദ്ദേഹം വൈകീട്ട് മടങ്ങിയെത്തിയാൽ പുസ്തകങ്ങളുമായി ചങ്ങാത്തംകൂടും.
കണ്ണിന് ചെറിയ മങ്ങലുണ്ടെങ്കിലും അത് 83കാരനായ കുട്ടപ്പന്റെ വായനക്ക് മങ്ങലേൽപിച്ചിട്ടില്ല. കുട്ടിക്കാലം മുതൽ വായന ശീലമായിരുന്നു. മുടക്കമില്ലാതുള്ള പത്രവായനയും ഹരമായിരുന്നു. എട്ടാം ക്ലാസാണ് വിദ്യാഭ്യാസം.
പുന്നപ്ര പബ്ലിക് ലൈബ്രറിയിൽ നിന്നുള്ള പുസ്തകങ്ങൾ ശേഖരിച്ചാണ് വായന തുടരുന്നത്. ജോലിയുണ്ടെങ്കിൽ പണിയായുധങ്ങളുമായി രാവിലെ തന്നെ തൊഴിലിടത്തിലേക്ക് പോകും. ഉച്ചക്ക് ശേഷം തിരിച്ചെത്തിയാൽ കുളികഴിഞ്ഞ് ചെറിയൊരു മയക്കം പതിവാണ്. പിന്നീട് നോവലുമായാണ് സമയം ചെലവഴിക്കുന്നത്. രാത്രി ഏറെ വൈകുംവരെ വായനയിൽ മുഴുകും.