Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightരണ്ടാം ക്ലാസുകാരിയുടെ...

രണ്ടാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പുകൾ പുസ്തകമായി; മന്ത്രി പ്രകാശനം ചെയ്തു

text_fields
bookmark_border
രണ്ടാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പുകൾ പുസ്തകമായി; മന്ത്രി പ്രകാശനം ചെയ്തു
cancel
Listen to this Article

ആറ്റിങ്ങൽ: ആലംകോട് ഗവ.എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി മർയം സൈറയുടെ ഡയറിക്കുറിപ്പുകൾ പുസ്തകമായി. ഈ അധ്യയനവർഷത്തിൽ ജൂൺ മൂന്ന് മുതൽ ജനുവരി 26 വരെ എഴുതിയ ഡയറിക്കുറിപ്പുകളാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. ‘മർയൂസിന്റെ ഡയറി കുറിപ്പുകൾ’ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു.

കുരുന്നു മനസിന്റെ വായനയുടെയും എഴുത്തിന്റെയും കരുത്ത് പുസ്തകം തെളിയിക്കുന്നു. ചെറിയ ലോകത്തിലെ സന്തോഷങ്ങളും സ്വപ്നങ്ങളും വിജയങ്ങളും പരാജയങ്ങളും കൂട്ടുകാരുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും കുടുംബ അനുഭവങ്ങളും പ്രകൃതി സൗന്ദര്യവുമെല്ലാം ലളിതമായ വാക്കുകളിൽ എഴുതിയതാണ് ഡയറിക്കുറിപ്പുകൾ.

ആലംകോട് ജി.എൽ.പി.എസ് അധ്യാപിക ഷംനയുടെയും ഡെപ്യൂട്ടി തഹസിൽദാർ സുൽഫിക്കറിന്റെയും മകളാണ് മർയം സൈറ. പ്രകാശന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റീജ, ബി.പി.സി വിനു, സ്കൂൾ വികസന സമിതി കൺവീനർ എ.എം. നസീർ, നിജാസ് ആലംകോട്, നഹാസ് പള്ളിമുക്ക്, വഹാബ് മാളികവീട് എന്നിവർ പങ്കെടുത്തു.

Show Full Article
TAGS:diary notes book release Education Minister trivandrum 
News Summary - Second grader's diary turned into a book; Minister releases it
Next Story