Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2026 9:18 AM GMT Updated On
date_range 6 Sep 2026 9:18 AM GMTമൂന്ന് കവിതകൾ
text_fields1. മാങ്ങ
പഴുക്കുന്ന
ഓരോ മാങ്ങയും വീഴുന്നത്
കാണാത്ത
പർവതങ്ങൾക്ക് മുകളിൽനിന്നാണ്!
2. കിണർ
ഓർമകളിലേക്ക്
എത്തിനോക്കേണ്ട-
തെങ്ങിനെയാണെന്നെനിക്കറിയില്ല...
മറ്റു പലരെയുംപോലെ
ഞാനത് ചെയ്താൽ
ചിലപ്പോൾ
ആൾമറയില്ലാത്ത കാടുമൂടിയ
പൊട്ടക്കിണറ്റിൽ വീണപോലെ
തീർന്നുപോയേക്കാം!
3. നീ
നീയെന്റെയുള്ളിൽ പൂത്തത്ര
പൂത്തിട്ടില്ലൊരു കാലവും..!
Next Story


