ഏഴ് കുറുങ്കഥകൾ
text_fields1. കഥ
കറുപ്പിൽ, ചുവപ്പിൽ, നീലയിൽ എന്നുവേണ്ട എല്ലാ മഷിയുള്ള പേനകൊണ്ട് വിളിച്ചിട്ടും ‘നി’വരാതായതിൽ പിന്നെയാണ് ഞാൻ ഡയറി മടക്കിയതും പേനകൾ എന്നെ ഉപേക്ഷിച്ചുപോയതും...
2. ഭ്രാന്തൻ
എല്ലാവരുടെയും മുഖത്ത് നോക്കി സത്യങ്ങൾ വിളിച്ചുപറഞ്ഞതിനു ശേഷമാണ് നിങ്ങൾ എനിക്ക് ഭ്രാന്തൻ എന്ന് മുദ്രകുത്തിയത്.
3. ഒരിക്കൽ
ഞാനൊരു തോട്, അരുവി, കായൽ, പുഴ, കടൽ... എന്നെ മലിനമാക്കരുത്. പാലത്തിൽ ഈ ബോർഡ് കണ്ടപ്പോൾ കൊച്ചുമോൻ അപ്പൂപ്പനോട് ചോദിച്ചു, ‘ഇതൊക്കെ എന്താ അപ്പൂപ്പാ?’
4. മകൻ
അമ്മ പോയതിനു ശേഷമാണ് അമ്മ വേണ്ട അച്ഛൻ മതി എന്ന് മകൻ ചുവരിൽ എഴുതിത്തുടങ്ങിയത്.
5. സൗഹൃദം
കാക്കയും കുയിലും ഇപ്പോൾ പഴയതുപോലുള്ള ശത്രുത ഒന്നും ഇല്ല. കുയിൽ ഇപ്പൊ കാക്കയുടെ കൂട്ടിൽ മുട്ട ഇടാറില്ല. കുയിൽ ആവശ്യമുള്ള മുട്ടകൾക്ക് ഫ്ലിപ്കാർട്ടിൽ ഓർഡർ കൊടുക്കും. കാക്ക ആമസോണിൽ ഒരു കൂടിനും!
6. ചൂല്
വീട്ടിലെ എല്ലാ അഴുക്കുകളെയും പൊടിയെയും വൃത്തിയാക്കുമെങ്കിലും പുരക്ക് പുറത്തായിരുന്നു എന്നും സ്ഥാനം.
7. കോമ്പസ്
കുത്തി തിരുപ്പായിരുന്നു മെയിൻ ജോലി.


