Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2026 5:32 AM GMT Updated On
date_range 12 May 2026 5:32 AM GMTമുഖപുസ്തകത്തിലെ ചോരപ്പാടുകൾ
text_fieldsജീവിതവീഥിയിലോടിത്തളർന്നു ഞാൻ,
എവിടെയോ കല്ലിൽ തട്ടി വീണു.
മുറിവേറ്റ പാദത്തിൽ നിന്നുതിർന്നു,
ചുടുചോരതൻ ചുവന്ന ധാര!
‘ഓടിവാ തനയാ...’ എന്നാർത്തനാദം കേ-
ട്ടോടിയെത്തി പ്രിയപുത്രനപ്പോൾ.
കുത്തിയൊലിക്കും രുധിരം തടുക്കുവാ-
നവനെെൻറ വസ്ത്രം കീറിടുമ്പോൾ...
‘നിൽക്കൂ...’ തടുത്തു ഞാൻ, പുത്രൻ സ്തംഭിച്ചു,
‘എന്തിനീ ചോരയൊഴുക്കുന്നു താതാ?’
‘മകനേ, ഈ ചുവപ്പിനൊരു മൂല്യമുണ്ട്,
ലോകം കാണണം ഈ നോവിെൻറ മുദ്ര!
മരുന്നല്ല, വേഗമെടുക്കൂ നീ ദൃശ്യ-
മൊപ്പിയെടുക്കും കറുത്ത യന്ത്രം!
വേദനയല്ല, വാർത്തയാണാവശ്യം,
കാണികളേറെയുണ്ട് മുഖപുസ്തകത്തിൽ.’
കാമറക്കണ്ണുകൾ മിന്നിമറഞ്ഞു,
ചോര വാർന്നൊഴുകും പാദചിത്രം.
‘പോസ്റ്റ് ചെയ്യൂ വേഗം...’ ഞാനുരച്ചീടവേ,
അന്തംവിട്ടു നിന്നു, എെൻറ മകൻ!
Next Story


