Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2026 1:47 AM GMT Updated On
date_range 5 Sep 2026 1:47 AM GMTമൗനകവിത
text_fieldsപറയാത്ത വേദനകളുടെ ചില കാവ്യങ്ങളുണ്ട്..
ആരാലും അംഗീകരിക്കപ്പെടാത്ത ചില പൊള്ളുന്ന യാഥാർഥ്യങ്ങൾ..
ആകാശത്തോളം പറക്കാൻ കൊതിച്ചിട്ടും
ചിറകുകളുടെ ശക്തി ചോർന്നു പോയ
കിനാക്കൾ..
മറ്റുള്ളവരുടെ പൂങ്കാവനം
കാത്തുസൂക്ഷിച്ച്
സ്വന്തം വസന്തം മറന്ന ജന്മങ്ങൾ..
ചുറ്റുമുള്ള ചിരിയിൽ ജീവൻ കണ്ടെത്തി
സ്വന്തം കണ്ണീർ മറച്ചുവെച്ചവർ..
മോഹങ്ങൾ ചിതലരിക്കുന്നത്
മനസ്സിലാക്കാതെ
പോയ ഹൃദയങ്ങൾ..
സ്വന്തം വേദനയിൽ സ്വയം തീർത്ത ശില്പങ്ങൾ..
അപൂർണ സ്വപ്നങ്ങളുടെ ആരും വായിക്കാത്ത ദുഃഖ കാവ്യങ്ങൾ..
കാലം എഴുതിയ ഏറ്റവും മനോഹരമായ നിശ്ശബ്ദ കാവ്യങ്ങൾ...
Next Story


