Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2026 9:14 AM GMT Updated On
date_range 2026-06-21T14:45:15+05:30സ്വപ്നത്തിന്റെ വിത്ത്
text_fieldsമുപ്പതിൽ താഴെ മാത്രം
പ്രായമുള്ളൊരു ചെറുപ്പക്കാരൻ;
റോഡ് മുറിച്ചുകടക്കാൻ
ശ്രമിച്ചതാണെന്ന്
ആരോ അടക്കം പറഞ്ഞു.
ചുറ്റും വലിയ ബഹളം,
ഒരു വിദേശിയുടെ
ഇൻസ്റ്റലേഷൻ പകർത്തുന്ന
ലാഘവത്തോടെ,
ആൾക്കൂട്ടം
മൊബൈൽ ഫോണുകളുമായി
തിക്കിത്തിരക്കുന്നു...
മുഖം തിരിച്ചറിയാനാവാത്തവിധം
തകർന്ന തലയോട്ടി കണ്ടാൽ,
പഴക്കടയിൽ പ്രദർശിപ്പിച്ച
രണ്ടായിപ്പിളർന്നൊരു
ബത്തക്കയാണെന്നേ തോന്നൂ!
അമ്പിളിവട്ടത്തിൽ
തളംകെട്ടിക്കിടക്കുന്നു രക്തം
അതിൽ,
ഏതോ നാടോടിപ്പെൺകുട്ടിയുടെ
മാലയിൽനിന്നുമുതിർന്ന
പലനിറ മുത്തുകൾപോലെ,
ചിതറിക്കിടക്കുന്നു
സ്വപ്നത്തിന്റെ വിത്തുകൾ!
ഇനിയൊരു മഴയിലും
മുളയ്ക്കാത്ത വിത്തുകൾ!
Next Story


