Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right“ജിഹ്വ”

“ജിഹ്വ”

text_fields
bookmark_border
“ജിഹ്വ”
cancel

ഉയരുമല്ലോ

ജിഹ്വയൊരായിരം

തെറ്റൊന്നാകിൽ പോലും

ഉയരില്ലല്ലോ

ജിഹ്വയൊരുന്നു

പോലും

ശരിയൊരായിരമുണ്ടേലും

ചെറുതാമൊരു

കനലിനെ കാട്ടുതീയാക്കും

കാറ്റിനേക്കാൾ

വേഗത്തിൽ പായുമീ

ജിഹ്വകൾ

കുറ്റങ്ങൾക്ക് ചിറക്

നൽകി കുതിച്ചു

പായും ജിഹ്വകൾ

നന്മകൾക്കോ

കല്ലുമാല ചാർത്തിടും

മൗനങ്ങൾ.

ആർത്തിരമ്പിയെ-

ത്തുന്നു അസത്യം

പെരുവഴിയിൽ

അനാഥമായിതാ

സത്യമോ ഇടവഴിയിൽ.

കണ്ടതെല്ലാം സത്യമല്ല

കേട്ടതൊന്നും നേരുമല്ല

ചിന്തയില്ലാ

വാക്കുകൾക്ക്

ചിതയൊരുക്കും കാലം

വാളായ ജിഹ്വെ

വീശുക നീ നീതിക്കായ്‌

പ്രഹരിക്കുക ജിഹ്വെ

ഭേദിക്കുക നീ

നന്മയുടെ നേർക്കുള്ള

മൗനമതിനെ

തെറ്റൊന്നിൻ നിഴലിൽ

മറിഞ്ഞുപോയാൽ

ആയിരം നന്മകളെ

ആരാണിനി പാടുക?

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gulfmadhyamam gulf news bahrain literature poem 
News Summary - the Silence of Truth
Next Story