സംസ്ഥാനത്ത് ഭരണമാറ്റം വേണം, പിണറായി 3.0 ബ്രാന്‍റിങ് ദോഷം ചെയ്യും - സാറാ ജോസഫ്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി സാറാ ജോസഫ്. സംസ്ഥാനത്ത് ഭരണമാറ്റം വേണം. പിണറായി 3.0 എന്ന ബ്രാന്‍റിംഗ് ദോഷം ചെയ്യുമെന്നും ഇത് വ്യക്തിയുടെ ഏകാധിപത്യത്തിലേക്ക് പോകുമെന്നും സാറാ ജോസഫ് ചൂണ്ടികാട്ടി.
അധികാരത്തിനായി ഏത് പിശാചിനേയും പറഞ്ഞ പാരമ്പര്യം ഇടതുപക്ഷത്തിനുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി നശിക്കുന്നത് പാര്‍ട്ടി ഏകാധിപത്യം മൂലമെന്നും സാറാ ജോസഫ് പ്രതികരിച്ചു. സർക്കാരിന് അധികാരമാണ് മുഖ്യം ജനാധിപത്യമല്ല. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ഒരേ അവസ്ഥയാണെന്നും സാറാ ജോസഫ് വിമര്‍ശിച്ചു.
ജനങ്ങളുടെ നാവായി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ വായടപ്പിക്കുന്ന സമീപനമുണ്ട്. ജനാധിപത്യത്തിന്റെ നാശം ഉണ്ടായിരിക്കുന്ന കാലത്താണ് ജീവിക്കുന്നത്. ജനം വിലയിരുത്തട്ടെ.
തെരഞ്ഞെടുപ്പ് ജയിച്ചുകഴിഞ്ഞാൽ തനിഷ്ടമാണ് നടക്കുന്നത്. വികസനം എന്നുള്ള പേരിൽ കുറെ റോഡുകളും മറ്റും കെട്ടിവെക്കുന്നതിന് അപ്പുറത്തേക്ക് അടിസ്ഥാന വർഗത്തിന് വേണ്ടി ഒന്നും ചെയ്തതായി കാണുന്നില്ലെന്നും സാറാ ജോസഫ് പറഞ്ഞു. ചോദ്യം ചോദിക്കാനും തിരുത്തലിനും സാധ്യതയില്ലാത്തവണ്ണം കാര്യങ്ങൾ പോകുന്നുവെന്നും സാറ ജോസഫ് പറഞ്ഞു.


