Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2022 2:14 AM GMT Updated On
date_range 2022-12-27T07:44:18+05:30ഇത്രയുമാണ് നമ്മുടെ വിശേഷങ്ങൾ
text_fieldsനിരയൊത്ത പല്ലുകൾകൊണ്ട്
അരികുവത്കരിക്കപ്പെട്ടവരെ
കടിച്ചുകൊല്ലുന്നവർക്ക്
ആദിവാസിയുടെ
ഉന്തിയ പല്ലുകൾ അയോഗ്യതയാണ്.
ജാതിക്കളിയിൽ കൊട്ടാരംകെട്ടിക്കളിക്കുന്നവർക്ക്
ദലിതൻ സിനിമ പഠിക്കുന്നത് കുറ്റകരമാണ്.
ചെന്നായ്ക്കൾ മാൻകുട്ടിയെ കൊന്നൊടുക്കുന്നത്
റിപ്പോർട്ട് ചെയ്യുമ്പോൾ
പത്രപ്രവർത്തകന് ഒരു മുസ്‌ലിം പേരുണ്ടാകുന്നത്
രാജ്യദ്രോഹക്കുറ്റമാണ്.
Next Story