Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2024 6:37 AM GMT Updated On
date_range 2024-12-21T12:07:54+05:30ആ ഭൂമി എവിടെ?
text_fieldsഎവിടെ
ആ ഭൂമി?
മർത്ത്യനിണ-
മൊഴുകാത്ത ഭൂമി
നിറവെറി
പുരളാത്ത ഭൂമി.
നക്ഷത്ര മിസൈൽ വീണ്
തകരാത്ത ഭൂമി.
വിധവകളുടെ രോദനം
കേൾക്കാത്ത ഭൂമി.
വിഷവാതകം
നുണഞ്ഞ്
ശവക്കൂന
കൂട്ടാത്ത ഭൂമി.
പട്ടിണി നിറഞ്ഞ്
മരണം
വിതയ്ക്കാത്ത ഭൂമി.
മനുജ സ്വാതന്ത്ര്യം
ഹനിക്കാത്ത ഭൂമി.
മർത്ത്യനും മർത്ത്യനും
കൈകോർത്തു
പാടുന്ന ഭൂമി.
എവിടെയാ ഭൂമി?
Next Story


