പൈതൃക സ്മാരകങ്ങളെ അറിയാൻ മാപ്പും ക്യൂ.ആർ കോഡും
text_fieldsപ്രതീകാത്മക ചിത്രം
മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി മേഖലയിലെ പൈതൃക സ്മാരകങ്ങളെ അടുത്ത് മനസ്സിലാക്കാൻ മാപ്പും ക്യൂ.ആർ കോഡും ഒരുക്കുന്നു.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലാണ് വിനോദ സഞ്ചാരികൾക്കായി വഴിക്കാട്ടിയായി മാപ്പും ചരിത്രവിശേഷ വിവരങ്ങൾക്കായി ക്യൂ.ആർ കോഡും ഒരുക്കുന്നത്. പദ്ധതി നിലവിൽവരുന്നതോടെ കൊച്ചിയിലെത്തുന്ന ആഭ്യന്തര, വിദേശ സഞ്ചാരിക്ക് പരസഹായമില്ലാതെ പൈതൃക കേന്ദ്രങ്ങളിലെത്താനും വിശദാംശങ്ങൾ അറിയാനും സഹായകരമാകുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
പൈതൃകമേഖലയിലെ സ്മാരകങ്ങൾക്ക് മുന്നിൽ സ്ഥാപിക്കുന്ന ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ പൂർണ വിശദാംശങ്ങൾ ലഭിക്കും. അടുത്ത കേന്ദ്രത്തിലേയ്ക്കുള്ള വഴിക്കാട്ടിയായി മാപ്പുമുണ്ടാകും. ഇതിൽ ദൂരം, കാൽനട സാധ്യതയടക്കമുള്ളവയുണ്ടാകും.
പദ്ധതി പ്രവർത്തികമാകുന്നതോടെ ഗൈഡിന്റെ ആവശ്യമില്ല. യാത്രാചൂഷണങ്ങൾ ഒഴിവാക്കാനും കഴിയും.


