പുലിയിറക്കം
text_fieldsചിത്രങ്ങൾ; ടി.എച്ച്. ജദീർ
ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കി, മെയ്യെഴുത്തിന്റെ ചാരുതയും ചടുലമായ നൃത്തച്ചുവടുകളുമായി തൃശൂർ സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങി. ചെണ്ടയുടെ താളത്തിനൊത്ത് വയറുകുലുക്കി നാവും പല്ലും കാട്ടി പുലിക്കൂട്ടം നഗരവീഥികൾ കീഴടക്കി.
ശരീരത്തിൽ മഞ്ഞയും കറുപ്പും ചായങ്ങൾ കൊണ്ട് പുലിയുടെ രൂപം വരച്ചുചേർക്കുന്ന ‘മെയ്യെഴുത്ത്’ എന്ന കല തന്നെയാണ് പുലികളിയുടെ പ്രധാന ആകർഷണം. ശക്തൻ തമ്പുരാന്റെ കാലത്ത് തുടങ്ങിയെന്ന് വിശ്വസിക്കപ്പെടുന്ന ഈ കലാരൂപത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.
ഓണക്കാലത്ത് നാടിന്റെ ആയോധന പാരമ്പര്യവും ആഘോഷത്തിമിർപ്പും വിളിച്ചോതുന്ന പുലികളി, ഇന്ന് കേരളത്തിന്റെ തന്നെ സാംസ്കാരിക അടയാളമായി മാറിയിരിക്കുന്നു. വിദേശ സഞ്ചാരികൾ ഉൾപ്പെടെയുള്ള വലി ജനസഞ്ചയമാണ് പുലികളി കാണാനായി തൃശൂരിലേക്ക് ഒഴുകിയെത്തിയത്.


