Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightOnamchevron_rightസാംസ്കാരിക ഘോഷയാത്ര:...

സാംസ്കാരിക ഘോഷയാത്ര: വനം വകുപ്പിന് ഒന്നാം സ്ഥാനം

text_fields
bookmark_border
സാംസ്കാരിക ഘോഷയാത്ര: വനം വകുപ്പിന് ഒന്നാം സ്ഥാനം
cancel
camera_alt

ഓണം വാരാഘോഷത്തിന് സമാപനംകുറിച്ച് തലസ്ഥാനത്ത് നടന്ന സാംസ്കാരിക ഘോഷയാത്ര പാളയം വഴി കടന്നുപോയപ്പോൾ

തിരുവനന്തപുരം: ഓണം വാരാഘോഷം സമാപന സമ്മേളന ഘോഷയാത്രയിൽ പങ്കെടുത്ത േപ്ലാട്ടുകളുടെയും കലാരൂപങ്ങളുടെയും വിജയികളെ പ്രഖ്യാപിച്ചു. കേരള സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വനം വന്യജീവി വകുപ്പിനാണ് ഒന്നാം സ്ഥാനം. എക്സൈസ് വകുപ്പ് രണ്ടാം സ്ഥാനം നേടി.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഐ.എസ്.ആർ.ഒ ഒന്നാം സ്ഥാനവും ദക്ഷിണ റയിൽവെ രണ്ടാം സ്ഥാനവും നേടി. സർക്കാർ ഇതര, പൊതുമേഖലാ സ്ഥാപനങ്ങളിൽ ലൈഫ് സ്റ്റോക്ക് ഡവലപ്പ്മെന്‍റ് ബോർഡ് ഒന്നാം സ്ഥാനവും നാഷണൽ ആയുഷ് മിഷനും കെ.ടി.ഡി.സിയും രണ്ടാം സ്ഥാനവും സ്വന്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മത്സരത്തിൽ തിരുവനന്തപുരം നഗരസഭ കോർപറേഷൻ ഒന്നാമതെത്തിയപ്പോൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. ബാങ്കിങ് മേഖലയിൽ നബാർഡ് ഒന്നാം സ്ഥാനം നേടി. സ്വകാര്യ മേഖലയിൽ കൃപാലയം ഓൾഡേജ് ഹോമിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.

ദൃശ്യ കലാരൂപങ്ങളിൽ അഗസ്ത്യ സിദ്ധ മർമ്മ കളരി സംഘത്തിന്റെ കളരി ഒന്നാം സ്ഥാനവും കൊല്ലയിൽ ഹുസൈന്റെ അറബനമുട്ട് രണ്ടാം സ്ഥാനവും നേടി. ശ്രവ്യ കലാരൂപങ്ങളിൽ വിഗ്നേഷ് അവതരിപ്പിച്ച പഞ്ചാരി മേളം ഒന്നാം സ്ഥാനവും കൗരവ കലാസമിതിയുടെ ശിങ്കാരിമേളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അതിജീവനം സഹവർത്തിത്വത്തിലൂടെ എന്ന ആശയത്തിൽ അവതരിപ്പിച്ച വനം വകുപ്പ് േപ്ലാട്ടാണ് ഒന്നാം സ്ഥാനം നേടിയത്. നഗരവത്കരണത്തിന്‍റെയും വനനശീകരണത്തിന്‍റെയും ബാക്കി പത്രമായി മാറിയ മരക്കുറ്റിയിൽ നിന്ന് വീണ്ടും തളിർത്ത ചില്ലയിൽ, അവശേഷിക്കുന്ന അവസാനത്തെ പച്ചപ്പിൽ, അഭയം കണ്ടെത്തുന്ന മനുഷ്യനും വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുമാണ് വനം വകുപ്പ് അവതരിപ്പിച്ചത്. ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ ബൈജു ചന്ദ്രൻ, പി.ആർ.ഒ സിനി കെ. തോമസ്, ഡി.സി.എഫ് ശിവപ്രസാദ്, ലല്ലു പ്രസാദ്, രഞ്ചു സി.ദാസ്, അരുൺ ജോൺ എന്നിവർ നേതൃത്വം നൽകി. ആർട്ടിസ്റ്റ് ബിജു മുക്കോലയാണ് േപ്ലാട്ട് നിർമിച്ചത്.

തലസ്ഥാനത്ത് നടന്ന സാംസ്കാരിക ഘോഷയാത്രയിൽ നിന്ന്

പൊലിമ കൂട്ടി ഇതര സംസ്ഥാനങ്ങളും

തിരുവനന്തപുരം: ജമ്മു കാശ്മീര്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തനത് കലാരൂപങ്ങള്‍ ഘോഷയാത്രയുടെ പൊലിമക്ക് മാറ്റുകൂട്ടി. ചെണ്ടമേളം, പുലികളി, കഥകളി രൂപം, മാവേലി രഥം, വനിത ശിങ്കാരി മേളം, വേലകളി, ഗരുഡന്‍ പറവ, മുത്തപ്പന്‍ തെയ്യം, കരടി കളി, ചിത്രശലഭം ഡാന്‍ഡ്, കളരി, വനിതാ കോല്‍ക്കളി, നാഗനൃത്തം, നെറ്റിപ്പട്ട വെഞ്ചാമര ഡാന്‍ഡ്, കൈ കൊട്ടിക്കളി, കുരുത്തോല തെയ്യം, മയൂര നൃത്തം, പള്ളിവാള്‍, കോത മൂരിയാട്ടം തുടങ്ങി വൈവിധ്യപൂര്‍വ്വമായ കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു. കേരളത്തിന്‍റെ വളര്‍ച്ചയും പാരമ്പര്യവും സംസ്കാരവും സാമൂഹിക പ്രസക്തിയും ആവിഷ്കരിക്കുന്ന ഇന്‍സ്റ്റലേഷനുകളും ഘോഷയാത്രയില്‍ കാണാമായിരുന്നു.

Show Full Article
TAGS:onam Season trivandrum Forest Department Onam procession 
News Summary - Cultural Procession: Forest Department Wins First Place
Next Story