പുലിക്കളി മത്സരം; അയ്യന്തോള്‍ ദേശത്തിന് ഒന്നാം സ്ഥാനം
text_fieldsപുലിക്കളിയിലെ ജേതാക്കളായ അയ്യന്തോൾ ദേശം സംഘാടക സമിതിയുടെ വിജയഘോഷം ദേശം പ്രസിഡന്റ് അഡ്വ. റോബ്സൺ പോൾ ഡെപ്യൂട്ടി മേയർ എ. പ്രസാദിന് മധുരം നൽകി നിർവഹിക്കുന്നു
തൃശൂര്‍: ശനിയാഴ്ച വൈകീട്ട് തൃശൂർ നഗരത്തിൽ നടന്ന ആവേശകരമായ പുലിക്കളിയില്‍ മികച്ച ടീം ആയി അയ്യന്തോള്‍ ദേശത്തെ തെരഞ്ഞെടുത്തു. ഒളരിക്കര ദേശം രണ്ടാം സ്ഥാനവും വിയ്യൂര്‍ യുവജന പുലിക്കളി സംഘം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമകാലിന വിഷയത്തിലെ മികച്ച ടാബ്ലോ കാനാട്ടുകര ദേശത്തിന്റേതായിരുന്നു. രണ്ടാം സ്ഥാനം സീതാറാം മില്‍ ദേശവും മൂന്നാം സ്ഥാനം ഒളരിക്കര ദേശവും നേടി.
പുരാണങ്ങളിലെ മികച്ച ടാബ്ലോ ആയി സീതാറാം മില്‍ ദേശം ഒന്നാം സ്ഥാനവും കുട്ടന്‍കുളങ്ങര ദേശം രണ്ടാം സ്ഥാനവും ചക്കാമുക്ക് ദേശം മൂന്നാം സ്ഥാനവും സ്വന്തമാക്കി.പുലിക്കൊട്ടില്‍ അയ്യന്തോള്‍ ദേശം ഒന്നും സീതാറാം മിൽ ദേശം രണ്ടും ശങ്കരംകുളങ്ങര ദേശം മൂന്നും സ്ഥാനം നേടി. പുലിവരയില്‍ അയ്യന്തോള്‍ ഒന്നും ഒളരിക്കര രണ്ടും സീതാറാം മില്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുലിവണ്ടിയില് കുട്ടന്‍കുളങ്ങര ഒന്നും ചക്കാമുക്ക് രണ്ടും സീതാറാം മില്‍ മൂന്നും സ്ഥാനങ്ങൾ നേടി. പുലിവേഷത്തില്‍ അയ്യന്തോള്‍ ഒന്നും വിയ്യൂര്‍ യുവജന പുലിക്കളി സംഘം രണ്ടും സീതാറാം മില്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ചമയത്തില്‍ വിയ്യൂര്‍ യുവജനസംഘം ഒന്നും ഒളരിക്കര ദേശം രണ്ടും ചക്കാമുക്ക് ദേശം മൂന്നും സ്ഥാനത്തെത്തി. മികച്ച അച്ചടക്കമുള്ള ടീം ആയി അയ്യന്തോള്‍ ദേശത്തെ തെരഞ്ഞെടുത്തു.


