Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightചിന്ത

ചിന്ത

text_fields
bookmark_border
poetic image 098908
cancel

ന്‍റെ ചിന്തകൾക്ക് നീ

ചിതയായ് ചിറകായ്

ചിതറിത്തെറിച്ചൊരീ ചിന്തകൾക്കു നീ

ചെറുസ്പർശമായ്

ചേതനകൾക്കിന്നു ചോദ്യചിഹ്നമായ്

എന്നിൽ വിരിയുന്നു

ചെറുതാങ്ങായ് തണലായ് നിറയുന്നു

നിൻ അഭാവം എന്നെ മൂകനാക്കുന്നു

മന്ദഹാസങ്ങൾക്കു മങ്ങലേൽക്കുന്നു

നിന്നെ അപൂർണ്ണനാക്കുമ്പോൾ

വീണ്ടും ചോദ്യചിഹ്നങ്ങൾ ഉയരുന്നു

എന്നിലെ ഏകാന്തമാം നിമിഷങ്ങൾ

നിന്നെ ഉണർത്തുന്നു

ചിലപ്പോൾ

നീയെനിക്കു പ്രണയമാകാറുണ്ട്

ചിറകുള്ള ചങ്ങാതിയും

ഞാൻ മരിക്കുവോളം

എന്നിലെ നിനക്ക് മരണമില്ല

Show Full Article
TAGS:poem literature 
News Summary - chintha poem by navaneetha tp
Next Story