Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2026 11:18 AM GMT Updated On
date_range 23 April 2026 11:18 AM GMTരണ്ടവളുമാർ
text_fields1 മുള്ളൂരി
ഓരോ പ്രാർത്ഥനാ വരിയിലും
ഓരോ മുള്ളു വീതം അവൾ മുറിവുകളിൽ നിന്നുരിഞ്ഞെടുത്തു.
തന്റെ അപൂർണ്ണ ക്യാൻവാസിലേക്ക് അതെറിഞ്ഞു
കൊള്ളിച്ചു കൊണ്ടേയിരുന്നു.
മുള്ളുകളെയെല്ലാമൊഴിപ്പിച്ച്
മരുന്നു വച്ചു.
മൂരി നിവർന്ന്,
ക്യാൻവാസിന്റെ വേദനകളിലേക്ക്
കണ്ണടച്ചൂതിയതും
പുറകിൽ നഗരമണഞ്ഞു;
നക്ഷത്രങ്ങൾ തെളിഞ്ഞു.
2. ഉദയ
അവൾ സിഗ്നലുകൾ തെറ്റിക്കുന്നു.
സീബ്രാലൈനുകളുടെ മേത്ത് ഉരുണ്ടുകേറുന്നു.
ദിശാസൂചികകളെ ഇളക്കിമറിച്ചിടുന്നു.
നേരെ കുന്നുമ്പുറത്തേക്ക് വണ്ടിയോടിച്ചു കേറ്റുന്നു.
കിതച്ചുപോയ വണ്ടിയെ
പിന്നിലുപേക്ഷിച്ച്
സൂര്യനു നേരെയോടുന്നു.
"ഉദിച്ചതു കൊണ്ടല്ലേ..."
എന്നുറക്കെയലറുന്നു.
Next Story


