Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2024 4:10 AM GMT Updated On
date_range 2024-01-14T09:40:59+05:30മിത്രം - കവിത
text_fieldsമിത്രം ചിത്രം ചാരിതാർത്ഥ്യം
ചിത്തം ചിന്ത തൻ ചില്ലുപാത്രം
മൗനം മന്ത്രത്തിൻ കടിഞ്ഞാണു പോൽ
മരണം മണ്ണിലലിയുന്ന സത്യം
പ്രാണൻ പ്രണയത്തിൻ മായാശിൽപം
വിരഹം വിധിയായ് തീരുന്ന ജന്മം
ദുഃഖം നയനത്തിൻ പൂമൊട്ടുകൾ
ദാനം നന്മ തൻ ഓർമക്കുറിപ്പുകൾ
മക്കൾ നാളെ തൻ വഴികാട്ടികൾ
മിത്രമേ നീയാണു സത്യം
സത്യമേ നീയാണു മിത്രം
നേടുന്നതോ ജീവന്റെ സത്യം
Next Story