ഗോവയിൽ രണ്ടിടത്ത് ജയിച്ച് ആം ആദ്മി; നിലം തൊടാതെ തൃണമൂൽ
text_fieldsപനാജി: ഗോവ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോൾ രണ്ടിടത്ത് വിജയിച്ച് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി. വെലിം മണ്ഡലത്തിൽ നിന്നും ക്രൂസ് സിൽവയും ബെനാലും മണ്ഡലത്തിൽ നിന്നും വെൻസി വിഗേസുമാണ് വിജയിച്ചത്.
അതേസമയം, തൃണമൂൽ കോൺഗ്രസിന് ഗോവയിൽ നേട്ടമുണ്ടാക്കാനായില്ല. എം.ജി.പിക്കൊപ്പം മുന്നണിയുണ്ടാക്കി മുഴുവൻ സീറ്റിലും തൃണമൂൽ കോൺഗ്രസ് മത്സരിച്ചു. എം.ജി.പിക്ക് മൂന്ന് സീറ്റ് നേടാനായെങ്കിലും തൃണമൂലിന് പച്ചതൊടാനായില്ല.
തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഗോവയിൽ തൃണമൂലും ആം ആദ്മി പാർട്ടിയും പ്രചാരണം തുടങ്ങിയിരുന്നു. ബി.ജെ.പിക്കെതിരായ അഴിമതിയും ഖനി മാഫിയയുടെ പ്രശ്നങ്ങളുമെല്ലാം ഉയർത്തിയായിരുന്നു ആം ആദ്മി പാർട്ടിയുടേയും തൃണമൂലിന്റേയും പ്രചാരണം. എന്നാൽ, ഈ പ്രചാരണത്തിൽ തൃണമൂൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.


