ഗോവയിൽ ബി.ജെ.പിയുടെ ചടുലനീക്കം; ഉടൻ ഗവർണറെ കാണും
text_fieldsപനാജി: ഗോവയിൽ വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ സർക്കാറുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ഗവർണറെ കാണാനൊരുങ്ങി ബി.ജെ.പി. ഉടൻ തന്നെ ഗവർണർ പി.എസ് ശ്രീധരൻപിള്ളയുമായി ബി.ജെ.പി നേതാക്കൾ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്.
18 സീറ്റുകളുമായാണ് ഗോവയിൽ ബി.ജെ.പി മുന്നേറുന്നത്. 21 സീറ്റാണ് ഗോവയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സ്വതന്ത്ര്യരേയോ ചെറുകക്ഷികളേയോ ഒപ്പംനിർത്തി ഗോവയിൽ 21 എന്ന മാന്ത്രിക സംഖ്യയിൽ എത്താമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
അതേസമയം, മാർച്ച് 14ന് ഗോവയിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാൽ, ആരാകും പുതിയ ഗോവ മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ബി.ജെ.പിയിൽ ഇനിയും ധാരണയായിട്ടില്ല. പ്രമോദ് സാവന്ത് അല്ലെങ്കിൽ വിശ്വജിത്ത് റാണയോ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചിട്ടില്ലെന്ന വിശ്വജിത്ത് റാണയുടെ പ്രസ്താവന മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിന്നോട്ടില്ലെന്നതിന്റെ വ്യക്തമായ സൂചനയായാണ് വിലയിരുത്തന്നത്.


