Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightGoachevron_rightരക്ഷപിടിക്കാതെ പരീകർ...

രക്ഷപിടിക്കാതെ പരീകർ പുത്രൻ

text_fields
bookmark_border
രക്ഷപിടിക്കാതെ പരീകർ പുത്രൻ
cancel

ആരും കൂടെ കൂട്ടാതെ ഒറ്റക്കു മത്സരിക്കാൻ തീരുമാനിച്ച പരീകർ പുത്രനെ കൈവിട്ട് ജനങ്ങളും. പനാജി സീറ്റിലായിരുന്നു കോൺഗ്രസിനെയും ബി.ജെ.പിയെയും വെല്ലുവിളിച്ച് മുൻ ബി.ജെ.പി മുഖ്യമന്ത്രി മനോഹർ പരികറുടെ മകൻ ഉത്പൽ പരികർ രംഗത്തിറങ്ങിയത്. എന്നാൽ, ഇരു മുന്നണികളുടെയും സ്ഥാനാർഥികൾക്കു പിന്നിൽ മൂന്നാമനായാണ് ഉത്പൽ എത്തിയത്.

പിതാവിന്റെ പാത വിട്ട് ബി.ജെ.പിയെ തള്ളിയായിരുന്നു ഉത്പൽ രംഗപ്രവേശം ചെയ്തിരുന്നത്. പനാജി സീറ്റിൽ കോൺഗ്രസ് ടിക്കറ്റും പ്രതീക്ഷിച്ചു. എന്നാൽ, പാർട്ടി സ്ഥാനാർഥിയാക്കിയത് അറ്റനാസിയോ ​മൊൺസരെറ്റിനെ. പനാജി മേയറുടെ പിതാവാണ് അറ്റനാസിയോ. സീറ്റ് നഷ്ടമായതോടെ വീണ്ടും പിണങ്ങിയ ഉത്പൽ സ്വതന്ത്രനായി മത്സരിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഫലം വന്നപ്പോൾ പക്ഷേ, മൂന്നാം സ്ഥാനത്തായതിന്റെ നൈരാശ്യത്തിലാണ് ഉത്പൽ.

പനാജി സീറ്റിൽ മുമ്പ് ബി.ജെ.പിക്ക് കാര്യമായ വേരോട്ടമുണ്ടായിരുന്നില്ല. ഇവിടെ മനോഹർ പരീകർ എത്തുന്നതോടെയാണ് ചിത്രം മാറുന്നത്. പിന്നീട് ബി.ജെ.പി​ക്കൊപ്പം നിന്ന മണ്ഡലം തിരിച്ചുപിടിക്കാമെന്ന് കോൺഗ്രസ് ഇത്തവണ കണക്കുകൂട്ടിയിരുന്നുവെങ്കിലും നടപ്പായില്ല.

Show Full Article
TAGS:Assembly Election 2022 
News Summary - Manohar Parrikar son lost in goa election
Next Story