വിപ്ലവ മാറ്റത്തിന് പഞ്ചാബിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ -അരവിന്ദ് കെജ്രിവാൾ
text_fieldsഡൽഹിക്ക് പുറത്തെ ആദ്യ ചരിത്ര വിജയത്തിന് പഞ്ചാബിലെ ജനങ്ങളെ അഭിനന്ദിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി കൺവീനറുമായ അരവിന്ദ് കെജ്‍രിവാള്‍. വിപ്ലവമാറ്റത്തിന് പഞ്ചാബിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു കെജ്‍രിവാളിന്‍റെ ട്വീറ്റ്. പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മാന്നിനൊപ്പമുള്ള ചിത്രവും കെജ്‍രിവാള്‍ പങ്കുവച്ചിട്ടുണ്ട്.
കോണ്‍ഗ്രസിനെ ഒരിക്കലും കൈവിടാത്ത സംസ്ഥാനമായിരുന്നു പഞ്ചാബ്. എന്നാല്‍ ഇത്തവണ പഞ്ചാബ് ജനത ദേശീയ പാര്‍ട്ടിയെ കൈവിട്ടിരിക്കുകയാണ്. 117 അംഗ നിയമസഭയില്‍ 90 സീറ്റുകളിലും ആം ആദ്മിയാണ് മുന്നില്‍. വെറും 18 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡുള്ളത്.
തിങ്കളാഴ്ച പുറത്തുവന്ന എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും ആപ്പിനായിരുന്നു മുന്‍തൂക്കം നല്‍കിയത്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 അംഗ നിയമസഭയില്‍ 77 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയിരുന്നു. അവിടെ നിന്നും ഇന്നത്തെ അവസ്ഥയിലെത്തിയത് പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് അടക്കമുള്ളവർ വൻ തോൽവിയാണ് ഏറ്റുവാങ്ങിയത്.