ഉത്തരാഖണ്ഡും ഗോവയും നാളെ ബൂത്തിലേക്ക്
text_fieldsയു.പിയിലെ ബദായൂനിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ
റാലിയിൽനിന്ന്
ന്യൂഡൽഹി: ഉത്തരാഖണ്ഡ്, ഗോവ നിയമസഭകളിലേക്ക് തിങ്കളാഴ്ച തെരഞ്ഞെടുപ്പ്. ഉത്തർപ്രദേശിലെ രണ്ടാം ഘട്ട വോട്ടെടുപ്പും തിങ്കളാഴ്ച നടക്കും. ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും ഗോവയിൽ 40 സീറ്റുകളിലേക്കുമാണ് ഒറ്റഘട്ട വോട്ടെടുപ്പ്.
ഗോവയിൽ 332ഉം ഉത്തരാഖണ്ഡിൽ 632 സ്ഥാനാർഥികളുമാണ് മത്സരരംഗത്ത്. ഉത്തർപ്രദേശിൽ രണ്ടാം ഘട്ടത്തിൽ 55 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. 586 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ഉത്തർപ്രദേശിൽ ആദ്യഘട്ടത്തിൽ 58 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടന്നിരുന്നു. രണ്ടാം ഘട്ട വോട്ടിങ് നടക്കുന്ന 55 മണ്ഡലങ്ങളിൽ 38 എണ്ണത്തിലും ബി.ജെ.പിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത്. 15 എണ്ണം സമാജ്വാദി പാർട്ടിയുടെ കൈവശവും രണ്ടെണ്ണം കോൺഗ്രസിന്റേതുമാണ്.


