മിസ് ഇന്ത്യ മത്സരാർഥിയെ ഇറക്കിയിട്ടും കോൺഗ്രസിന് രക്ഷയില്ല; ലാൻസ്ഡോണിൽ ബി.ജെ.പി തന്നെ മുന്നിൽ
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ലാൻസ്ഡോൺ മണ്ഡലം പിടിക്കാൻ മുൻ ഫെമിന മിസ് ഇന്ത്യ മത്സരാർഥി അനുകൃതി ഗുസൈനെ ഇറക്കിയിട്ടും കോൺഗ്രസിന് രക്ഷയില്ല. ബി.ജെ.പിയുടെ സിറ്റിങ് എം.എൽ.എ ദലീപ് സിങ് റാവത്താണ് ലാൻസ്ഡോണിൽ 1333 വോട്ടുകൾക്ക് മുന്നിട്ടുനിൽക്കുന്നത്.
ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലേക്ക് തിരികെയെത്തിയ മുൻ മന്ത്രി ഹരക് സിങ് റാവത്തിന്‍റെ മരുമകളാണ് അനുകൃതി ഗുസൈൻ. ഹരക് സിങ് റാവത്തിനു സീറ്റ് നൽകാത്തതിനെ തുടർന്നാണ് മരുമകളെ മത്സരിപ്പിക്കാൻ തീരുമാനമായത്. ഹരകിനെ തിരികെയെടുക്കുന്നതിൽ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി ചെയർമാനുമായ ഹരീഷ് റാവത്ത് ഉൾപ്പെടെയുള്ളവർ എതിർത്തിരുന്നു.
ഉത്തരാഖണ്ഡിൽ കേവലഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളിൽ ബി.ജെ.പി ലീഡ് ചെയ്യുകയാണ്. 40 സീറ്റിലാണ് ബി.ജെ.പി മുന്നേറ്റം. കോൺഗ്രസ് 25 സീറ്റിലാണ് മുന്നിൽ. ഒരു സീറ്റിൽ എ.എ.പിയും അഞ്ചിടത്ത് മറ്റുള്ളവരും മുന്നിട്ട് നിൽക്കുന്നു.


