ഗൾഫ് പര്യടനം: മുഖ്യമന്ത്രി പുറപ്പെട്ടു
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് പര്യടനത്തിനായി പുറപ്പെട്ടു. ബുധനാഴ്ച രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നായിരുന്നു യാത്ര. നാല് ഘട്ടങ്ങളിലായാണ് ഗൾഫ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്. ബഹ്റൈനിലാണ് ആദ്യമെത്തുക. 17ന് ബഹ്റൈനിൽ നടക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ സംബന്ധിക്കും. തുടർന്ന് 19ന് കൊച്ചിയിലേക്ക് മടങ്ങും.
20ന് കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുണ്ട്. 22ന് തിരുവനന്തപുരത്തുനിന്ന് തിരിച്ച് 24ന് ഒമാനിലെ മസ്കത്ത്, 25ന് സലാല എന്നിവിടങ്ങളിലെ പരിപാടികൾക്കുശേഷം 26ന് രാവിലെ കൊച്ചിയിലേക്ക് മടങ്ങും. 28ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് ഖത്തറിലെത്തി 29ന് അവിടത്തെ പരിപാടിയിൽ പങ്കെടുത്ത ശേഷം 30ന് തിരുവനന്തപുരത്തേക്ക് മടങ്ങും. പിന്നാലെ കുവൈത്ത്, അബൂദബി, ദുബൈ എന്നിവിടങ്ങളിലെ സന്ദർശനവും ഉദ്ദേശിക്കുന്നുണ്ടെങ്കിലും അന്തിമ രൂപമായിട്ടില്ല.


