ശ്രീദേവിയെ കാണാൻ സുരേഷ് ഗോപിയെത്തി
text_fieldsകാവശ്ശേരിയിലെ ശ്രീദേവിയുടെ വീട്ടിലെത്തിയ
സുരേഷ് ഗോപി എം.പി
ആലത്തൂർ: ജനിച്ചയുടൻ മലപ്പുറം കോട്ടക്കലിലെ കടത്തിണ്ണയിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന ശ്രീദേവിയെ കണ്ട് ഓർമ പുതുക്കാൻ സുരേഷ് ഗോപി എം.പി കാവശ്ശേരിയിലെത്തി. ഇപ്പോൾ 24 വയസ്സുള്ള ശ്രീദേവി കാവശ്ശേരി തെലുങ്ക് പാളയത്തെ സതീഷിെൻറ ഭാര്യയാണ്. ഇവർക്ക് അഞ്ച് വയസ്സുള്ള പെൺകുട്ടിയുമുണ്ട്. അന്ന് ശ്രീദേവിയെ എടുത്ത് വളർത്തിയത് കോട്ടക്കലിലെ തങ്കമ്മയായിരുന്നു. അഞ്ച് വയസ്സായപ്പോൾ ആലുവയിലെ ജോസ് മാവേലിയുടെ ജനസേവ കേന്ദ്രത്തിലെത്തിയ ശ്രീദേവിയെ പിന്നീട് വിവാഹ പരസ്യം കണ്ടെത്തിയ സതീഷ് വിവാഹം കഴിക്കുകയായിരുന്നു.
കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ഒറ്റമുറിയിൽ ഫാൻസി കട നടത്തുകയാണ് സതീഷും ശ്രീദേവിയും. അതേ മുറിയുടെ പിൻഭാഗത്ത് തന്നെയാണ് താമസം. ബാല്യകാലത്ത് ശ്രീദേവിയെ അറിയുന്ന സുരേഷ് ഗോപി താമസസ്ഥലത്ത് നേരിെട്ടത്തി വിശേഷങ്ങൾ തിരക്കുകയായിരുന്നു. തെൻറ വീടെന്ന സ്വപ്നം ശ്രീദേവി എം.പിയുമായി പങ്കുവെച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം സി.എസ്. ദാസ്, മണ്ഡലം പ്രസിഡൻറ് കെ. സദാനന്ദൻ, നേതാക്കളായ പ്രസിഡൻറ് എൻ. കൃഷ്ണകുമാർ, കെ.ടി. വിജയകൃഷ്ണൻ, പി.വി. രാമചന്ദ്രൻ, കോമളം എന്നിവരും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു.