അഗ്നിപഥ് ; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യണം - വിസ്ഡം ജില്ല നേതൃസംഗമം
text_fieldsവിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ല നേതൃസംഗമം സംസ്ഥാന സെക്രട്ടറി സി.പി.സലിം ഉദ്ഘാടനം ചെയ്യുന്നു
ആലുവ: അഗ്നിപഥ് സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ല നേതൃസംഗമം ആവശ്യപ്പെട്ടു. വിശ്വാസ ജീർണ്ണതക്കും, ഫാഷിസ്റ്റ് തീവ്രവാദ പ്രവണതകൾക്കെതിരെയുള്ള മുന്നേറ്റത്തിൻ്റെ ഭാഗമായാണ് ജില്ല നേതൃസംഗമം സംഘടിപ്പിച്ചത്.
ഇന്ത്യൻ സൈന്യത്തെ ദുർബലപ്പെടുത്തുവാനും മനോവീര്യം തകർക്കുവാനും അഗ്നിപഥ് കാരണമാകുമെന്നുള്ള വിദഗ്ദരുടെ അഭിപ്രായത്തെ മാനിക്കണം. ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിധത്തിലുള്ള വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും നേതൃസംഗമം ആവശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി സി.പി സലിം സംഗമം ഉദ്ഘാടനം ചെയ്തു. കെ.സജ്ജാദ്, ശമീർ മദീനി, ജാബിർ മൂസ എന്നിവർ സംസാരിച്ചു.