കമ്യൂണിസ്റ്റുകാർ നാണമില്ലാതെ സ്ഥാനങ്ങളിൽ കടിച്ചുതൂങ്ങുന്നു –മധ്യപ്രദേശ് മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: കേരളത്തിൽ ആരോപണങ്ങളെല്ലാമുണ്ടായിട്ടും കമ്യൂണിസ്റ്റുകാർ നാണമില്ലാതെ സ്ഥാനങ്ങളിൽ കടിച്ചുതൂങ്ങുകയാണെന്നും ഇരു മുന്നണികളും ഇവിടെ ജിഹാദികൾക്ക് കീഴടങ്ങിയെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ.
ബേപ്പൂർ മണ്ഡലത്തിൽ നടുവട്ടത്ത് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിൽ ലവ് ജിഹാദുകാർക്ക് 10 കൊല്ലം തടവെങ്കിൽ കേരളത്തിൽ അവർ സ്വൈരവിഹാരം നടത്തുന്നു. ഞങ്ങൾ ലവിന് എതിരല്ലെങ്കിലും ജിഹാദിന് പൂർണമായി എതിരാണ്.
മധ്യപ്രദേശിലും ഉത്തർപ്രദേശിലുമെന്നപോലെ ലവ് ജിഹാദ് വിരുദ്ധ നിയമം കേരളത്തിലും അധികാരത്തിലേറി ഉണ്ടാക്കും. കടൽ സ്വകാര്യകമ്പനിക്ക് കടൽ തീറെഴുതി പാവപ്പെട്ട മത്സ്യത്തൊഴിലാളിക്കെതിരെ എന്തിന് അനീതി ചെയ്തെന്ന് കേരള മുഖ്യമന്ത്രി വ്യക്തമാക്കണം.
തെൻറ ഓഫിസിൽ സ്വർണക്കടത്ത് പ്രതിയുണ്ടായില്ലേ എന്നും മൂന്നു ലക്ഷത്തിലേറെ രൂപ മാസം ശമ്പളം കൊടുത്തില്ലേയെന്നും സ്വന്തം സെക്രട്ടറി പ്രതികളെ സഹായിച്ചിേല്ലയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ഷിനു പിന്നാണത്ത് അധ്യക്ഷത വഹിച്ചു.