ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്തുവാൻ ചില പാർട്ടികൾ പണം ചെലവഴിക്കുന്നു -കനയ്യകുമാർ
text_fieldsഓയൂർ (കൊല്ലം): ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്തുവാൻ ചില പാർട്ടികൾ പണം ചെലവഴിക്കുന്നുവെന്നും വലിയ താേതിലുള്ള വ്യാജ പ്രചാരണങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നതായി സി.പി.ഐ ദേശീയ നേതാവ് കനയ്യ കുമാർ. ചാത്തന്നൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ജി.എസ്. ജയലാലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണമായി ബന്ധപ്പെട്ട് പൂയപ്പള്ളിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം മതത്തിന് എതിരാണെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. ഇടതുപക്ഷം മതത്തിന് എതിരല്ല, മറിച്ച് വർഗ്ഗീയ ഫാഷിസത്തിനെയാണ് എതിർക്കുന്നത്. ക്ഷേത്രത്തിനാേ, മാേസ്ക്കിനാേ, പള്ളിക്കാേ എതിരല്ല. ഞങ്ങൾ പ്രധാന്യം കൽപ്പിക്കുന്നത് റാേഡുകളുടെയും പാെതുഗതാഗത സംവിധാനത്തിന്‍റെയും സ്കൂളുകളുടെയും ആശുപത്രികളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും വികസനത്തിന് വേണ്ടിയാണ്.
ഇന്ത്യയിൽ വർഗ്ഗീയ ഫാഷിസം മതത്തിന്‍റെയും ജാതിയുടെയും പേരിൽ ജനതയെ വിഭജിക്കാൻ ശ്രമിക്കുകയാണ്. വർഗ്ഗീയതയുടെ വക്താക്കളായ ഇന്ത്യൻ ഭരണാധികാരികൾ റെയിൽവേ, വിമാനത്താവളം, ബാങ്ക് മറ്റ് പാെതുമേഖലാ സ്ഥാപനങ്ങൾ എല്ലാം സ്വന്തം ഇഷ്ടക്കാരായ കുത്തകൾക്ക് വേണ്ട് തീറെഴുതി തുലക്കുകയാണെന്നും കനയ്യകുമാർ പറഞ്ഞു.