ചെങ്ങന്നൂരിലെ പോളിങ് ഇടിവ്: ആശങ്കയിൽ മുന്നണികൾ
text_fieldsചെങ്ങന്നൂർ: 2016 മുതൽ നടന്ന നാല് തെരഞ്ഞെടുപ്പുകെളക്കാൾ പോളിങ് ശതമാനം കുറഞ്ഞത് ശക്തമായ ത്രികോണമത്സരം നടന്ന ചെങ്ങന്നൂരിൽ ആരെ ബാധിക്കുമെന്ന ആശങ്കയിൽ മുന്നണികൾ.
2016ൽ 74.36ഉം 2018ലെ ഉപെതരഞ്ഞെടുപ്പിൽ 76.25ഉം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 70.19ഉം 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 71.06ഉം ശതമാനം വീതമായിരുന്നു പോളിങ്. ഇക്കുറിയത് 69.10 ശതമാനമായി കുറഞ്ഞു.
2016ൽ 74. 36 ആയിരുന്നപ്പോൾ ഇടതുമുന്നണിയിലെ അഡ്വ.കെ.കെ. രാമചന്ദ്രൻ നായർ 7983നും '18ൽ നടന്ന ഉപെതരഞ്ഞെടുപ്പിൽ 76.25 ശതമാനമായി വർധിച്ചപ്പോൾ സജി ചെറിയാൻ 20,986 വോട്ടിെൻറ ഭൂരിപക്ഷത്തിലും വിജയിച്ചു.
2019ൽ ലോക്സഭയിലേക്ക് 70.19 ശതമാനമായിരുന്നു. എന്നാൽ, യു.ഡി.എഫിലെ കൊടിക്കുന്നിൽ സുരേഷിന് 9839 വോട്ടിെൻറ ലീഡ് ഇടതുമുന്നണിയിലെ ചിറ്റയം ഗോപകുമാറിെനക്കാൾ നേടാനായി. ഇപ്പോഴത്തെ വോട്ടിങ് ഇടിവ് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഓരോരുത്തരും കണക്കാക്കുന്നത്.