ചെങ്ങന്നൂരിൽ വികസനം വോട്ടാകും; വാഗ്ദാനം സമ്പൂർണ വികസനം
text_fieldsഎൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാെൻറ ഭാര്യ ക്രിസ്റ്റീന ചെറിയാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അങ്ങാടിക്കൽ സെൻറ് ആൻസ് സ്കൂളിലെ സിസ്റ്ററിനെ സന്ദർശിക്കുന്നു
ചെങ്ങന്നൂർ: മിക്കവാറും ദിവസം ഭർത്താവിന് വോട്ടുചോദിച്ചിറങ്ങുന്നു ചെങ്ങന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാെൻറ ഭാര്യ ക്രിസ്റ്റീന. മുളക്കുഴ കൊഴുവല്ലൂർ തെങ്ങുംതറയിൽ വീട്ടിൽനിന്ന് രാവിലെ എട്ടിനോടെ ഭർതൃസഹോഭരി ജിജി മാത്യൂസ്, മൂത്തസഹോദരെൻറ ഭാര്യ റൂബി നെൽസൻ എന്നിവരോടൊപ്പമാണ് ഭവനസന്ദർശനം.
നല്ല പ്രതികരണമാണെന്നും പരസ്യമായിതന്നെ ഒട്ടേറെ പേർ വോട്ട് വാഗ്ദാനം ചെയ്യുന്നത് സംതൃപ്തി നൽകുെന്നന്നും ക്രിസ്റ്റീനയുടെ അനുഭവം. എടുത്തുപറയത്തക്ക വികസനമാണ് രാഷ്ട്രീയത്തിനതീതമായ പിന്തുണക്കുകാരണം.
രാത്രി 9.30 വരെ നീളുന്നു വോട്ടുയാത്ര. നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞതിെൻറ പേരിൽ ജനങ്ങൾ വലിയ പിന്തുണ അറിയിക്കുന്നു എല്ലായിടത്തും. അടുത്ത അഞ്ചുവർഷം സജി ചെറിയാൻ എം.എൽ.എയും ആയാൽ സമ്പൂർണമായ വികസനം എന്ന പ്രതീക്ഷ ഇവിടുത്തുകാരുടെ വികാരമായിട്ടുണ്ടെന്നും ക്രിസ്റ്റീന പറയുന്നു.