താരമായി ബി.എൽ.ഒ ദമ്പതികൾ
text_fieldsബി.എല്‍.ഒമാരായ സിബി ജോൺ -റീത്താമ്മ ദമ്പതികൾ
എല്ലാ തെരെഞ്ഞെടുപ്പിലും ബി.എല്‍.ഒമാരായ ഇൗ ദമ്പതികൾ ഒന്നിച്ചാണ് െതരഞ്ഞെടുപ്പുജോലിക്ക് എത്തുന്നത്. തണ്ണീര്‍മുക്കം പഞ്ചായത്ത് മൂന്നാം വാര്‍ഡ് കണ്ടത്തില്‍ സിബി ജോണും ഭാര്യ റീത്താമ്മയുമാണ് ഒരേ സ്കൂളിലെ അടുത്തടുത്ത ബൂത്തുകളില്‍ ചുമതല നിര്‍വഹിക്കുന്നത്.
അതിനാല്‍ ഒന്നിച്ചാണ് പ്രവര്‍ത്തനം. 11വര്‍ഷമായി ബി.എല്‍.ഒമാരായി പ്രവര്‍ത്തിക്കുന്ന ഇരുവരും ആറാം തവണയാണ് ഒന്നിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്.
കൊക്കോതമംഗലം സെൻറ് ആൻറണീസ് ഹൈസ്കൂളിലെ 139, 140 ബൂത്തുകളിലാണ് ഇരുവരും സേവനത്തിന് എത്തുന്നത്. ജില്ല പട്ടികജാതി വികസന ഓഫിസിലെ ഉദ്യോഗസ്ഥനാണ് സിബി. കൊക്കോതമംഗലം വില്ലേജ് ഓഫിസിലെ ജീവനക്കാരിയാണ് റീത്താമ്മ. 1200 വോട്ടുള്ള 139ാം ബൂത്തിലാണ് റീത്താമ്മ. സിബിയുടെ 140ാം ബൂത്തില്‍ 1350 വോട്ടുണ്ട്.