Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 6:34 AM GMT Updated On
date_range 2021-05-02T12:05:58+05:30ചിറ്റൂരിൽ കെ.കൃഷ്ണൻ കുട്ടി വിജയത്തിലേക്ക്
text_fieldsപാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ ചിറ്റൂർ നിയോജക മണ്ഡലത്തിൽ വ്യക്തമായ ലീഡോടെ കെ.കൃഷ്ണൻകുട്ടി വിജയമുറപ്പിച്ചു. 20,000ലേറെ വോട്ടിന്റെ ലീഡാണ് കൃഷ്ണൻകുട്ടിക്ക് ഉള്ളത്. യു.ഡി.എഫിന്റെ സുമേഷ് അച്യുതനെതിരെ കൃത്യമായ മുൻതൂക്കം പുലർത്തിയാണ് കൃഷ്ണൻകുട്ടിയുടെ മുന്നേറ്റം.
വോട്ടെണ്ണത്തിൽ തുടക്കം മുതൽ മുന്നേറിയ കൃഷ്ണൻകുട്ടി ഒരു ഘട്ടത്തിലും പിന്നിൽ പോയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ കെ.അച്യുതനെ തോൽപ്പിച്ചാണ് കെ.കൃഷ്ണൻകുട്ടി നിയമസഭയിലെത്തിയത്. ഇത്തവണ കെ.അച്യുതന്റെ മകനും യുവനേതാവുമായ സുമേഷ് അച്യുതനെ മുന്നിൽ നിർത്തി ചിറ്റൂർ തിരിച്ച് പിടിക്കാമെന്നായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. എന്നാൽ, കോൺഗ്രസിന്റെ പ്രതീക്ഷകളെ മുഴുവൻ തകർക്കുന്ന മുന്നേറ്റമാണ് ചിറ്റൂർ കെ.കൃഷ്ണൻകുട്ടിക്ക് നൽകിയത്.
Next Story