കെ.എസ്.ആര്.ടി.സി ബസില്‍ വോട്ടഭ്യർഥിച്ച് മന്ത്രി ശശീന്ദ്രൻ
text_fieldsതെരഞ്ഞെടുപ്പ് പര്യടനത്തിനായി പാവങ്ങാടുനിന്ന് പറമ്പത്തേക്ക് കെ.എസ്.ആര്.ടി.സി ബസില്‍ കയറി ടിക്കറ്റെടുക്കുന്ന എലത്തൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാർഥി ഗതാഗതമന്ത്രി
എ.കെ. ശശീന്ദ്രന്
കോഴിക്കോട്: കുറ്റ്യാടിക്ക് പോവുന്ന കെ.എസ്.ആർ.ടി.സി ബസിന് പാവങ്ങാടുനിന്ന് െൈകകാട്ടി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ കയറിയപ്പോൾ യാത്രക്കാർക്കും ജീവനക്കാർക്കും കൗതുകം. തെരഞ്ഞെടുപ്പ് പര്യടനത്തിനിടയിലായിരുന്നു മന്ത്രിയുടെ കെ.എസ്.ആർ.ടി.സി യാത്ര.
വനിത കണ്ടക്ടർക്ക് പണം നൽകി നാലുപേർക്കുള്ള ടിക്കറ്റ് വാങ്ങിയശേഷം ശശീന്ദ്രന് യാത്രക്കാരോട് വോട്ടഭ്യര്‍ഥനയും നടത്തി. 'നിങ്ങളില്‍ എലത്തൂര്‍ മണ്ഡലക്കാര്‍ ഉണ്ടെങ്കില്‍ എനിക്ക് വോട്ടു ചെയ്യണം.
അല്ലാത്തവര്‍ ഇടതുമുന്നണിക്ക് വോട്ട് ചെയ്യണം. ജനങ്ങളുടെ കണ്ണീരിനിയും ഒപ്പാന്‍ നമുക്ക് തുടര്‍ഭരണം വേണം' - ശശീന്ദ്രന് അഭ്യർഥിച്ചു. പറമ്പത്ത് സ്റ്റോപ്പിലാണ് മന്ത്രി ഇറങ്ങിയത്. നേരത്തെ പാവങ്ങാട്ടെ കെ.എസ്.ആർ.ടി.സി ഡിപ്പോയിലും ശശീന്ദ്രന് വോട്ടുതേടിയെത്തി.