പഞ്ചായത്തുകളിൽ എ.കെ. ശശീന്ദ്രന് വൻ വോട്ടുവർധന
text_fieldsകക്കോടി: എലത്തൂർ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും വോട്ടുവർധന എൽ.ഡി.എഫ് സ്ഥാനാർഥിയായ എ.കെ. ശശീന്ദ്രന് സമ്മാനിച്ചത് മിന്നുംവിജയം. 2011ലെയും 2016ലെയും ഭൂരിപക്ഷത്തെ മറികടന്നെന്നുമാത്രമല്ല, ഇത്തവണത്തെ ജില്ലയുടെതന്നെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് എ.കെ. ശശീന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത്.
2011ൽ 14,654 വോട്ടിെൻറയും 2016ൽ 29,507 വോട്ടിെൻയും ഭൂരിപക്ഷമായിരുന്നത് ഇത്തവണ ആറു പഞ്ചായത്തുകളും കോർപറേഷൻ മേഖലകളും വോട്ട് വർധിപ്പിച്ചുനൽകിയതോടെ ഭൂരിപക്ഷം 38,502 ആയി ചരിത്രംകുറിച്ചു. 2,032,67 വോട്ടർമാരിൽ 1,58,728 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
അതിൽ 83,639 വോട്ട് ശശീന്ദ്രെൻറ പെട്ടിയിൽ വീണു. എൽ.ഡി.എഫിെൻറ കുത്തകയായ കക്കോടി, കുരുവട്ടൂർ, തലക്കുളത്തൂർ, പഞ്ചായത്തുകളിൽ വോട്ടിെൻറ കുത്തൊഴുക്കായിരുന്നു. കക്കോടിയിൽനിന്നാണ് എ.കെ. ശശീന്ദ്രന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്-15,424. ടി.പി. ജയചന്ദ്രൻ മാസ്റ്റർക്ക് 5150 വോട്ടും താഹിർ മോക്കണ്ടിക്ക് 498 വോട്ടും രാധാകൃഷ്ണൻ പി.കെക്ക് 88 വോട്ടുമാണ് ലഭിച്ചത്.
യു.ഡി.എഫിന് ആധിപത്യമുള്ള ചേളന്നൂരിലും കോർപറേഷെൻറ എലത്തൂർ ഡിവിഷനിൽപോലും ശശീന്ദ്രൻ ആധിപത്യം നേടിയെടുത്തു. ചേളന്നൂരിൽനിന്ന് എ.കെ. ശശീന്ദ്രന് 12,963 വോട്ടും സുൽഫിക്കർ മയൂരിക്ക് 7978 വോട്ടും ടി.പി. ജയചന്ദ്രൻ മാസ്റ്റർക്ക് 5140 വോട്ടും താഹിർ മോക്കണ്ടിക്ക് 341 വോട്ടും രാധാകൃഷ്ണൻ.പി.കെക്ക് 82 വോട്ടും ലഭിച്ചു. സുൽഫിക്കർ മയൂരിക്ക് കിട്ടിയത് 45,137 വോട്ടും.
കുരുവട്ടൂരിൽനിന്ന് എ.കെ. ശശീന്ദ്രന് 11,209ഉം സുൽഫിക്കർ മയൂരിക്ക് 7110ഉം ടി.പി. ജയചന്ദ്രൻ മാസ്റ്റർക്ക് 3951ഉം താഹിർ മോക്കണ്ടി 349ഉം രാധാകൃഷ്ണന് 75ഉം വോട്ട് ലഭിച്ചു. നന്മണ്ടയിൽനിന്ന് എ.കെ. ശശീന്ദ്രന് 10,159 വോട്ടാണ് ലഭിച്ചത്. 1548 തപാൽവോട്ടുകളാണ് എ.കെ. ശശീന്ദ്രന് ലഭിച്ചത്.