എട്ടാം തവണയും ഫാത്തിമ ഹജ്ജുമ്മയുടെ 'വോട്ട് കുടുംബത്തിന്'
text_fieldsസീതിഹാജിയുടെ പത്നി ഫാത്തിമ ഹജ്ജുമ്മ കാറിൽനിന്ന് വോട്ട് രേഖപ്പെടുത്തിയത് കാണിക്കുന്നു
എടവണ്ണ: പ്രായാധിക്യത്തിെൻറ തളർച്ചയിലും ബൂത്തിലെത്തി വോട്ട് ചെയ്ത് ഏറനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ബഷീറിെൻറ ഉമ്മയും പി. സീതിഹാജിയുടെ പത്നിയുമായ ഫാത്തിമ ഹജ്ജുമ്മ.
കോവിഡ് അടക്കമുള്ള തടസ്സങ്ങളുണ്ടായിട്ടും പോസ്റ്റൽ വോട്ട് അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമായിട്ടും ബൂത്തിലെത്തി തന്നെ വോട്ട് ചെയ്യണമെന്ന് ഉമ്മ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് പി.കെ. ബഷീർ പറഞ്ഞു.
അഞ്ചുവട്ടം എം.എൽ.എയും അതിൽ ഒരുതവണ ചീഫ് വിപ്പുമായ പി. സീതിഹാജിയുടെ ഭാര്യ എന്ന നിലയിൽ അഞ്ച് െതരഞ്ഞെടുപ്പുകളുടെ ഭാഗമായി. പിന്നീട് മകൻ പി.കെ. ബഷീർ ഏറനാട്ടുനിന്ന് മത്സരിച്ചപ്പോൾ എം.എൽ.എയുടെ ഉമ്മ എന്ന അഭിമാനവും ഇവരെ തേടിയെത്തി.