രമ്യ ഹരിദാസ് എം.പിക്കും ഫിറോസ് കുന്നംപറമ്പിലിനും വോട്ട് ഒരേ ബൂത്തിൽ
text_fieldsതവനൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ ആലത്തൂർ മണ്ഡലത്തിലെ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്ത് പുറത്തേക്ക് വരുന്നു, രമ്യ ഹരിദാസ് എം.പി വോട്ട് രേഖപ്പെടുത്തി പുറത്തേക്ക് വരുന്നു
ആലത്തൂർ: രമ്യ ഹരിദാസ് എം.പിക്കും തവനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിനും വോട്ട് ഒരേ ബൂത്തിൽ.
ആലത്തൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു വോട്ട്. രണ്ടുപേരും രാവിലെ 10ന് മുമ്പായി വോട്ട് രേഖപ്പെടുത്തി.
ആലത്തൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.ഡി. പ്രസേനൻ എം.എൽ.എ വീടിനടുത്തുള്ള കാട്ടുശ്ശേരി ഗവ. എൽ.പി സ്കൂളിലെ 74ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
യു.ഡി.എഫ് സ്ഥാനാർഥി പാളയം പ്രദീപ് വീടിനടുത്തുള്ള തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരി എ.വി.എൽ.പി സ്കൂളിലെ 123ാം നമ്പർ ബൂത്തിലും ബി.ജെ.പി സ്ഥാനാർഥി പ്രശാന്ത് ശിവൻ പാലക്കാട് മണ്ഡലത്തിലെ മൂത്താൻതറ കെ.എസ്.ബി.യു.പി സ്കൂളിലെ 36ാം നമ്പർ ബൂത്തിലും തരൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.എ. ഷീബ ചിറ്റൂർ നിയോജക മണ്ഡലത്തിലെ തത്തമംഗലം ജി.ബി.യു.പി സ്കൂളിലെ 115ാം നമ്പർ ബൂത്തിലുമാണ് വോട്ട് രേഖപ്പെടുത്തിയത്.