ഞാൻ സ്ഥാനാർഥിയല്ല; ഞങ്ങള്‍ ഡബിളാ
text_fieldsസജി കുറ്റ്യാനിമറ്റവും സഹോദരൻ ബിജുവും
ശ്രീകണ്ഠപുരം: ഏരുവേശി വലിയ അരീക്കമല കോളനിയിൽ ഇരിക്കൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി സജി കുറ്റിയാനിമറ്റത്തിെൻറ സ്വീകരണപരിപാടി.
സ്ഥാനാർഥിയുടെ വാഹനത്തിന് തൊട്ടുമുന്നിലെത്തിയ വാഹനത്തിൽ നിന്നിറങ്ങിയയാളെ നാട്ടുകാർ പൂമാലയിട്ട് സ്വീകരിച്ചു. പൂമാല ഊരിമാറ്റി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ''ഞാൻ സ്ഥാനാർഥിയല്ല. സ്ഥാനാർഥി പിന്നാലെവരുന്നുണ്ട്'. പിന്നെ കൂട്ടച്ചിരി. അബദ്ധം മറന്ന് സ്ഥാനാർഥിക്ക് മാലയിട്ട് സ്വീകരണം.
ഇരിക്കൂറിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കേരള കോൺഗ്രസ് എമ്മിലെ സജി കുറ്റിയാനിമറ്റത്തിെൻറയും സഹോദരൻ ബിജുവിെൻറയും ജീവിതത്തിൽ ഇത്തരം തമാശകൾ പുതുമയല്ല. വെള്ളവസ്ത്രമണിഞ്ഞ് സജിയും ബിജുവും ഒരുമിച്ചുവരുമ്പോൾ അടുത്തയാളുകൾക്കു പോലും തിരിച്ചറിയാൻ പ്രയാസം. െതരഞ്ഞെടുപ്പ് കഴിയുംവരെ ഇനി വെള്ളവസ്ത്രം ഉപയോഗിക്കുന്നില്ലെന്ന് തമാശയായി ബിജുവിെൻറ കമൻറ്.
എവിടെ പോയാലും സജിയാണെന്നു കരുതി പേരുമാറി വിളിക്കുന്നതും ഹസ്തദാനവും പൂമാലയുമൊക്കെ ലഭിക്കുന്നതും പതിവാണെന്നും അദ്ദേഹം പറയുന്നു. ചെറുപ്പകാലംതൊട്ടേ സജി കുറ്റിയാനിമറ്റം രാഷ്ട്രീയപ്രവർത്തനം നടത്തുന്നുണ്ട്. ബിജു പ്രീഡിഗ്രി കഴിഞ്ഞതോടെ കൃഷിയിലേക്ക് തിരിഞ്ഞു. കൃഷി കൂടാതെ ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളജിൽ ബേക്കറിയുമുണ്ട്. ആളുമാറി പലരും സംസാരിക്കുമ്പോഴാണ് സംഗതി പിടികിട്ടാറ്.
കേരള കോൺഗ്രസിെൻറ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗമായ സജി കേരള കോണ്‍ഗ്രസ് (എം) വിദ്യാര്‍ഥി സംഘടനയായ കെ.എസ്.സിയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.
കെ.എസ്.സി. ജില്ല സെക്രട്ടറി, യൂത്ത് ഫ്രണ്ട്(എം) ജില്ല പ്രസിഡൻറ്, സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.
2000 മുതല്‍ 2005 വരെ കരുവഞ്ചാല്‍ ഡിവിഷനെ പ്രതിനിധീകരിച്ച് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗമായും 2010-15 കാലയളവില്‍ നടുവില്‍ ഡിവിഷനെ പ്രതിനിധീകരിച്ച് ജില്ലപഞ്ചായത്തംഗമായും പ്രവർത്തിച്ചിട്ടുണ്ട്.