കടൽ വിറ്റ് കാശാക്കാൻ ശ്രമിച്ച സർക്കാറാണ് കേരളം ഭരിച്ചത് –ജഗദീഷ്
text_fieldsകിഴക്കേ കടുങ്ങല്ലൂരില്‍ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി.ഇ. അബ്ദുല്‍ ഗഫൂറിെൻറ പ്രചാരണ പരിപാടിയിൽ എത്തിയ നടൻ ജഗദീഷിനെ സ്വീകരിക്കുന്നു
കളമശ്ശേരി (എറണാകുളം): കടലിനെ വിറ്റ് കാശാക്കാന്‍ ശ്രമിച്ച സര്‍ക്കാറാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഭരിച്ചതെന്ന് നടൻ ജഗദീഷ്. കിഴക്കേ കടുങ്ങല്ലൂരില്‍ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി.ഇ. അബ്്ദുല്‍ ഗഫൂറിെൻറ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജഗദീഷ്. കോടികളുടെ പരസ്യം നല്കിയാല് ജനങ്ങളുടെ കണ്ണ് മങ്ങിപ്പോവില്ലെന്നും ജഗദീഷ് പറഞ്ഞു. ജഗദീഷിനൊപ്പം സിനിമ നിര്‍മാതാവും ഫിലി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ജനറൽ സെക്രട്ടറിയുമായ എം. രഞ്ജിത്തും പങ്കെടുത്തു. കയൻറിക്കരയില്നിന്നാണ് ഗഫൂര്‍ പര്യടനം തുടങ്ങിയത്.
കുമ്പളത്ത് അമ്പലം റോഡ്, കാഞ്ഞിരത്തിങ്കല്‍ റോഡ്, പിഷാരത്ത് റോഡ് എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷം യു.സി കോളജ് കവലയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ഥിച്ചു. ആലങ്ങാട് ജുമാമസ്ജിദിലെത്തി വെള്ളിയാഴ്ച പ്രാര്‍ഥനയിലും പങ്കാളിയായി. തുടർന്ന് വിവിധ ബൂത്ത് കമ്മിറ്റികള്‍ സംഘടിപ്പിച്ച കുടുംബസംഗമങ്ങളിലും പങ്കെടുത്തു.